mathews.jacob@mail.com

+91 88910 52375

Blog of Mathews Jacob

My Opinion

30-Apr-2021

ജടായു പ്രതിമ

സത്യത്തിൽ ഒരു ഇരട്ടത്താപ്പ് തുറന്നു കാട്ടാനാണ് മൂന്നു വർഷം മുൻപുള്ള ഈ ഫോട്ടോ വീണ്ടും കവർ ഫോട്ടോയായി ഇട്ടത്. ഗുജറാത്ത് സർക്കാരിൻറ്റെ ടൂറിസം പ്രൊജക്റ്റായ Statue of Unity യെ പരിഹസിച്ച് പലരും പോസ്റ്റുകൾ ഇടുന്നതു കണ്ടു. ടൂറിസം പ്രോജക്ടുകളും അവയിലെ പ്രതിമളും നമ്മുടെ നാട്ടിലായാൽ നല്ലതും മറ്റു സംസ്ഥാനങ്ങളിലായാൽ വെറുക്കപ്പെടേണ്ടതും ആകില്ല.

Read More...

കോൺഗ്രസ്സിൻറ്റെ ദുരവസ്ഥ

03-May-2021

എല്ലാത്തിനും ഒരു സ്വാഭാവികമായ അന്ത്യം ഉണ്ടാവുമെന്നു വിശ്വസിക്കുക. ആത്യന്തികമായി തിന്മയുടെ മേൽ നന്മയുടെ വിജയമുണ്ടാവുമെന്ന് വിശ്വസിക്കുക. ജനം നന്മയെ ഒരു കാലത്തു തിരിച്ചറിയും. അതുവരെ കാത്തിരിക്കുക. ക്രിയാത്‌മകമായ ഒരു പ്രതിപക്ഷമായി മാതൃകാപരമായ രീതിയിൽ പ്രവർത്തിക്കുകയെന്നതാണ് ഇപ്പോൾ കോൺഗ്രസ്സിനും യുഡിഎഫിനും/യുപിഎയ്ക്കും ചെയ്യാവുന്നതും ചെയ്യേണ്ടതും.

Read More...

ഉറപ്പാണ് എൽ.ഡി.എഫ് 2026-ലും

03-May-2021

മിക്കവാറും എല്ലാ സർവ്വേകളും എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നതുപോലെ പിണറായി വിജയൻ സർക്കാരിന് തുടർഭരണം യാഥാർഥ്യമായി. CPI(M) ൻറ്റേയും മുന്നണിയുടേയും നിയമസഭയിലെ സീറ്റുകൾ വർധിപ്പിച്ചുകൊണ്ടുള്ള ഈ വിജയം എന്തുകൊണ്ടും തിളക്കമാർന്നതാണ്. ക്യാപ്റ്റൻ എന്ന നിലയിൽ ഈ വിജയത്തിൻറ്റെ ക്രെഡിറ്റ് പിണറായി വിജയനുള്ളതാണ്‌. തീർച്ചയായും ഈ ദുർഘടഘട്ടത്തിൽ അദ്ദേഹത്തിൽ കേരളജനത അർപ്പിച്ച വിശ്വാസംതന്നെയാണ് ഈ ഗംഭീര വിജയത്തിനു വഴിയൊരുക്കിയത്.

Read More...

കോവിഡ് വാക്‌സിൻ എടുക്കാൻ പെട്ട പാട്

30-Apr-2021

ഇപ്പോൾ കാണുന്നതുപോലെയുള്ള വാക്സിൻ കേന്ദ്രങ്ങളിൽ എത്തി കോവിഡ് പിടിച്ചാൽ ദുരന്തമാകും ഫലം. വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്ന മനുഷ്യർക്ക് മാനുഷിക പരിഗണന കൊടുക്കണം. കൂട്ടംകൂടി രോഗവ്യാപനത്തിനു അവസരമാകരുത് നമ്മുടെ വാക്സിനേഷൻ ക്യാമ്പുകൾ. അവിടെ വരുന്നവരെ സഹായിക്കാനും നിയന്ത്രിക്കാനും ആളുകളുണ്ടാവണം. സാമൂഹികയകലം പാലിക്കാനുള്ള സാഹചര്യം ഉണ്ടാവണം.

Read More...

വിരമിക്കുന്നത് ജോലിയിൽനിന്നു മാത്രം

23-Dec-2021

2ജീവിതകാലം മുഴുവൻ നാം അധ്വാനിച്ചു. നല്ലൊരു തുകയും സ്ഥിര നിക്ഷേപമായിട്ടുണ്ട്. പക്ഷേ ബാങ്കുകളിലെ പലിശ നിരക്ക് അടിക്കടി കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോൾ ഏറ്റവും കൂടിയത് 5.5% പലിശ സ്ഥിരനിക്ഷേപങ്ങൾക്ക് ലഭിക്കുന്നുണ്ടെങ്കിലും വരും വർഷങ്ങളിൽ വീണ്ടും കുറയുവാനാണ് സാദ്ധ്യത. അതുകൊണ്ട് നമ്മുടെ സമ്പാദ്യത്തിൻറ്റെ മൂല്യം വർദ്ധിച്ചു വരുന്ന പണപ്പെരുപ്പത്തിൻറ്റെ തോതനുസ്സരിച്ചു കൂടുന്നില്ലായെന്നു മത്രമല്ല വല്ലാതെ കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു.

Read More...

Retire Only from Your Work

24-Dec-2021

You have toiled your entire life and have reaped the benefits of it in your earning years. Does that mean that your life goals should also retire when you hang up your boots? Absolutely not! Live your retirement life the way you have been in your working years and fulfil your life goals - going to that dream destination, picking up a hobby, leaving a legacy or to simply be independent. Regardless of what your life goals are, you need to have a strong financial plan to realise them.

Read More...

ഈ സമരം പരാജയപ്പെടണം

13-Dec-2020

ഈ സമരം കൂടുതൽ രൂക്ഷമാകുമെന്നുള്ളതിനും അത് കേന്ദ്ര സർക്കാരിനു വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുമെന്നുള്ളതിനും സംശയമൊന്നുമില്ല. എന്നാലും അനാവശ്യമായ പിടിവാശികൾക്കു മുൻപിൽ സർക്കാർ മുട്ടുകുത്താൻ പാടില്ല. അത് ഒരു ജനാധിപത്യ സർക്കാരിനും ഭൂഷണമല്ല. കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസരത്തിൽ രാജി വച്ച് ജനവിധി തേടുകയാണ് അധികാരത്തിൽ തുടരുന്നതിനു വേണ്ടി തീവ്രവാദികളുടെയും രാജ്യപുരോഗതിക്കു തുരങ്കം വെയ്ക്കാൻ മുന്നിട്ടിറങ്ങിയവർക്കും മുൻപിൽ അടിയറവു പറഞ്ഞു നിലപാടുകളിൽ വെള്ളം ചേർക്കുന്നതിലും നല്ലത്.

Read More...

പഞ്ചാബി കർഷകസമരം

10-Dec-2020

2010 ആഗസ്റ്റ് 11 ന് അന്നത്തെ യൂണിയൻ കൃഷിമന്ത്രി ശരദ് പവാർ സംസ്ഥാന സർക്കാരുകൾക്ക് അയച്ച കത്തിൽ കാർഷിക മേഖലയിൽ വലിയ നിക്ഷേപം ആവശ്യമാണെന്നും അതിനു സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉണ്ടായെങ്കിലേ പറ്റൂവെന്നും ഉറപ്പിച്ചു പറയുന്നു. കോൺഗ്രസ് ഭരിക്കുന്ന 12 സംസ്ഥാനങ്ങളിൽ പഴം പച്ചക്കറി ഉൽപ്പന്നങ്ങൾ APMC ആക്ടിൻറ്റെ പരിധിയിൽ നിന്നും എടുത്തു കളയണമെന്നാണ് 2013 ൽ രാഹുൽ ഗാന്ധി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടത്.

Read More...

കർഷക സമരാഭാസം

08-Dec-2020

കാർഷിക ബില്ലുകൾ കർഷകർക്ക് ആത്യന്തികമായി ഗുണമേ ചെയ്യൂ. സമരം ചെയ്യുന്നവർ കർഷകരല്ല; ഇവർ സമ്പന്നരാണ്, കർഷകരെ ചൂഷണം ചെയ്ത് തടിച്ചുകൊഴുത്ത ഇടനിലക്കാരാണ്, കർഷക മുതലാളിമാരാണ്. ജീവൽ പ്രശ്നങ്ങളുടെ മുൻപിൽ പകച്ചുനിൽക്കുന്ന, കടക്കെണിയിലാഴ്ന്ന, ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന, കൃഷിയിറക്കാൻ പണമില്ലാതെ ബാങ്കുകളുടെ ദയാദാക്ഷിണ്യത്തിനുവേണ്ടി കാത്തുനിൽക്കുന്ന കർഷകരാണ് യഥാർത്ഥ കർഷകർ; അവർക്കു വേണ്ടിയാണ് സർക്കാർ കാർഷിക നിയമം കൊണ്ടുവന്നത്.

Read More...

പൗരത്വനിയമ ഭേദഗതി ബില്ലും അതുണ്ടാക്കിയ കോലാഹലങ്ങളും

20-Jan-2020

ഇതേവരെ എല്ലാ പാർട്ടിക്കാർക്കും വളരെ പ്രിയങ്കരനായിരുന്ന ഇ.ശ്രീധരനെപ്പോലെയുള്ളവർ ഈ ബില്ലിൽ എതിർക്കപ്പെടേണ്ടതായി ഒന്നുമില്ലായെന്നും സർക്കാരിൻറ്റെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടപ്പോൾ അദ്ദേഹത്തെ "സംഘി", "മരയൂള" എന്നൊക്കെ വിളിച്ചാക്ഷേപിക്കാനാണ് സൈബർ പോരാളികൾ ശ്രമിച്ചത്.

Read More...

എന്റെ ബി.ജെ.പി പ്രവേശനം

19-Apr-2019

ബിജെപി യിൽ ചേരാനുള്ള പ്രധാന കാരണം നരേന്ദ്രമോദിയോടുള്ള ബഹുമാനവും ആദരവും തന്നെ. തികച്ചും അഴിമതിമുക്തനായ ഒരു ഭരണാധികാരിയാണ് നരേന്ദ്രമോദി എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. നമ്മുടെ രാജ്യത്ത് ഏതു നേതാവും അഴിമതിക്ക് വശംവദനാകുന്നത് ഭാര്യയും മക്കളും ഉൾപ്പെടുന്ന തൻറ്റെ കുടുംബത്തിനുവേണ്ടി സമ്പാദിച്ചു കൂട്ടാനാണ്. നരേന്ദ്രമോദിയെ സംബന്ധിച്ചടത്തോളം ഇതിൻറ്റെ ആവശ്യം വരുന്നില്ല.

Read More...

ചില മതാതീത ചിന്തകൾ

13-Dec-2018

മതത്തിന്റെ അതിർ വരമ്പുകളില്ലാത്ത ഒരു ലോകത്തെക്കുറിച്ചു സങ്കല്പിക്കുവാൻ ചെറുപ്പം മുതൽ എൻറെ മനസ്സ് വെമ്പുന്നുണ്ട്. എല്ലാവരും സഹോദരീ സഹോദരങ്ങൾ… മാനവികത എന്ന മതം മാത്രം. വിവിധങ്ങളായ ഈശ്വര സങ്കല്പങ്ങൾ ഉള്ള സഹോദരങ്ങൾ പരസ്പരം കലഹിക്കാതെ കഴിയുന്ന ഭവനങ്ങൾ ആയിരുന്നു നമ്മുടേതെങ്കിൽ നമ്മുടെ നാട് ദൈവത്തിൻറെ സ്വന്തം നാടു തന്നെ ആകുമായിരുന്നില്ലേ!

Read More...

From Religion to Spirituality

29-Dec-2018

I’m a Christian. That’s because my parents were Christians and I have inherited that attribute by birth. Knowing that fact well enough, I have respect for all religions. I have even more respect for Hindus as it was because of their magnanimity that other religions flourished in this soil. I also believe that India continues to be a secular nation only because Hindus are the majority. If the majority had been any other religion, the nation would have been a republic of that religion by now.

Read More...

Household Waste Management

15-Nov-2020

Waste is Gold. Yes, nothing is absolute waste. Many things we consider waste are reusable and recyclable that will have a value. Components of waste such as plastic, paper, metallic objects are reusable or recyclable. Wet kitchen waste may appear to be absolute waste and people may look at it as disgusting. That is because organic waste and food waste decay easily and in no time at all. But even that wet waste can be converted to something worthy and that process is Composting.

Read More...

Free Online Courses from Reputed Universities

01-Sep-2020

You have an opportunity to learn from reputed universities of the world and obtain their Certificate without any fees. You may not believe; but, it’s true. Besides, there is neither any age restriction nor any prequalification requirement. All you need is a Computer, an Internet Connection and Proficiency in English Language. The courses are offered through a campus tie-up between Coursera and Sri C. Achutha Menon Govt College located at Trissur in Kerala State.

Read More...